പ്രേതമൊഴികള്‍

By മഞ്ചാടികുട്ടി.17 May, 2018

imran-azhar

 പായും അശ്രുത്തടാകങ്ങളെത്താണ്ടിയെന്‍ ചിന്താനൗക,
ഉള്‍കുളിര്‍ കാറ്റായ് വീശും ചെയ്യുള്ളുലകിലേയ്ക്ക്;
ഉരുവായ കൗതുകമതിന്‍ മയിൽരംഗിവാനം.

 

പ്രതിധ്വനികുമതിന്‍ ചക്രവാളം
കനവിന്‍ ചുഴികളിലടരും വാണികളാല്‍;
പുല്ലാങ്കുഴല്‍ മൊഴികള്‍ പോലെയത്.

 


ഉലാത്തും നിര്‍വൃതിയെ ശ്വസിച്ച്,
അടരവേയെന്‍ സത്തയിന്‍ ചില കണങ്ങള്‍;
ആര്‍ദ്രമാകുമസഹ്യമീ ഉയിരിന്നൂക്കം.

 

ഉറുഞ്ചിയെടുക്കും പേനകൂര്‍പ്പിലീ സഞ്ചാരി,
നേരും മിഥ്യയുമിണപ്പിരിയും മടയില്‍,
ഓരം വിളയാടുമവയിന്‍ കിടാങ്ങളെ.

 

ഏകും പിള്ളകയ്യില്‍ കാഞ്ച്മണികള്‍,
അഴലാം ഭൂഋതുവിന്‍ വര്‍ണ്ണങ്ങള്‍ കുരുങ്ങിയ
എന്നിമയിലുതിരും കാഞ്ച്മണികള്‍.

 

പെയ്യും പഴങ്കവിയിന്‍ തവംജ്യോതി,
പുണരാനീ മറുലകന്നീറനിണകള്‍;
പുലമ്പുമെൻ തൂലികയേതോ പ്രേതമൊഴികള്‍.

 

 (ചെയ്യുള്‍= poetry )

 

- മഞ്ചാടികുട്ടി

 

 

OTHER SECTIONS