പ്രൊഫ. ആദിനാട് ഗോപി അന്തരിച്ചു

അധ്യാപകനും ഭാഷാപണ്ഡിതനും കവിയും പ്രഭാഷകനുമായ പ്രൊഫ. ആദിനാട് ഗോപി അന്തരിച്ചു. വിവിധ എസ്. എൻ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം 1980 മുതൽ 1985 വരെ കൊല്ലം എസ്.എൻ കോളേജ് മലയാളവിഭാഗം മേധാവിയായിരുന്നു. തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നിന്ന് ബി.എ മലയാളവും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും എം.എ മലയാളവും നേടി 1957- ൽ കൊല്ലം എസ്.എൻ കോളേജിൽ അധ്യാപകനായി.

author-image
sisira
New Update
പ്രൊഫ. ആദിനാട് ഗോപി അന്തരിച്ചു

അധ്യാപകനും ഭാഷാപണ്ഡിതനും കവിയും പ്രഭാഷകനുമായ പ്രൊഫ. ആദിനാട് ഗോപി അന്തരിച്ചു. വിവിധ എസ്. എൻ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം 1980 മുതൽ 1985 വരെ കൊല്ലം എസ്.എൻ കോളേജ് മലയാളവിഭാഗം മേധാവിയായിരുന്നു.

തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നിന്ന് ബി.എ മലയാളവും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും എം.എ മലയാളവും നേടി 1957- ൽ കൊല്ലം എസ്.എൻ കോളേജിൽ അധ്യാപകനായി.

നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വ്യാകരണ പഠനത്തിലാണ് കൂടുതൽ ശ്രദ്ധേയനായത്. സർവ്വനാമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നിരവധി ചർച്ചകൾക്ക് വഴിവെച്ചു.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ 2016- ലെ ഏറ്റവും മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം തിരിഞ്ഞുനോക്കി നടക്കുക എന്ന കൃതിക്ക് ലഭിച്ചു.

2014-ല്‍ കേരള സാംസ്‌കാരികവകുപ്പ് വീണപൂവ് ശതാബ്ദി അവാര്‍ഡ് കുമാരപൂജ എന്ന കൃതിക്ക് ലഭിച്ചു. മലയാള ഭാഷാവ്യാകരണം ഒരു സമഗ്രപഠനം എന്ന കൃതിക്ക് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കുമാരപൂജ, കറുത്തകാലത്തിന്റെ ശബ്ദം, മലയാള കവിത: വേറിട്ട കാഴ്ചകൾ, ശ്രീമദ് ഭഗവദ്ഗീത, നന്മയെതൊട്ടെന്നും തിന്മ: സാഹിത്യ ചിന്തകൾ, മലയാള ഭാഷ: അറിവിന്റെ നുറുങ്ങുകൾ, വിദ്യാർത്ഥി വ്യാകരണം, മലയാളഭാഷാവ്യാകരണം:ഒരു സമഗ്രപഠനം, മലയാളഭാഷ: അകവും പുറവും, മലയാളം:ശൈലി,പ്രയോഗം,ലിപി, ശകുന്തള വനജ്യോത്സ്യനയല്ല എന്നിവയാണ് അദ്ദേഹത്തിന്റെ

പ്രധാന കൃതികൾ

Malayalam adinad gopi death