സഖിക്കായ്

By വിവേക് വാസുദേവന്‍.27 01 2019

imran-azharനിനക്കുനല്‍കാന്‍ പ്രേമലേഖനമെഴുതിടാന്‍
അക്ഷരങ്ങള്‍ ആളിക്കത്തുന്നുണ്ടെന്‍ നെഞ്ചില്‍
മഷിവറ്റിയൊരെന്‍ തൂലികക്കെന്നാല്‍
പ്രേമലേഖനമേഴുതിടാന്‍ കരുത്തുപോരാ

 

നിന്നെക്കുറിച്ചുഞാനെഴുതിയ കവിതകള്‍
പ്രണയനദിയാഎന്നിലൊഴു-
കിടുന്നു
ആ നദിതീരത്തിരിക്കുമ്പോള്‍ സഖിനിന്‍
കാതില്‍ ഞാനത് ചൊല്ലിത്തരാം
പ്രിയേ

 

വിജനമാമീ പുഴയോരത്തു നാംരണ്ടി-
ണപ്രാവുകളായി കുറുകിടുമ്പോള്‍
ചന്ദ്രികയുടെ കിരണങ്ങള്‍ നമ്മളില്‍
സഖി പ്രണയമഴയായി പെയ്തുതിരും...

OTHER SECTIONS