സിജിത അനില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗമായി നോവലിസ്റ്റും കവയിത്രിയുമായ സിജിത അനിലിനെ തിരഞ്ഞെടുത്തു. പാലാ ഇടമറ്റം സ്വദേശിനിയായ സിജിത നോവലിസ്റ്റ്, കഥാകൃത്ത്, കവയിത്രി, ഗാനരചയിതാവ് കഥാ പ്രസംഗ രചയിതാവ്, പ്രഭാഷക എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.

author-image
Lekshmi
New Update
സിജിത അനില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം

പാലാ: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗമായി നോവലിസ്റ്റും കവയിത്രിയുമായ സിജിത അനിലിനെ തിരഞ്ഞെടുത്തു. പാലാ ഇടമറ്റം സ്വദേശിനിയായ സിജിത നോവലിസ്റ്റ്, കഥാകൃത്ത്, കവയിത്രി, ഗാനരചയിതാവ് കഥാ പ്രസംഗ രചയിതാവ്, പ്രഭാഷക എന്നീ നിലകളില്‍ ശ്രദ്ധേയയാണ്.

ചതുര്‍ഭുജങ്ങള്‍, ആത്മബലി, (കഥാസമാഹാരങ്ങള്‍) സൂര്യനെ പ്രണയിച്ച ഭൂമി, കടലിനെ മഷിപ്പാത്രമാക്കുമ്പോള്‍ (കവിത) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മബലി ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്കും നെ പ്രണയിച്ച ഭൂമി ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ചില ലൈബ്രറികളിലും നിയമ സഭ ലൈബ്രറിയിലും റഫറന്‍സ് ആവശ്യത്തിനായി ഈ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സിജിത എഴുതിയ ലളിതഗാനങ്ങളും, കഥകളും ആള്‍ ഇന്‍ഡ്യ റേഡിയോയില്‍ സംപ്രേക്ഷണം ചെയ്തു വരുന്നുണ്ട്.

സഹനത്തിന്റെ പുത്രി എന്ന കഥാപ്രസംഗം സി.ഡി രൂപത്തില്‍ ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ആനുകാലിക ത്തില്‍ തുടര്‍നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. എഴുത്തുകാരുടെ സംഘടനയായ എഴുത്തുകൂട്ടം ദ കമ്യൂണ്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഓര്‍ഗെനസിങ്ങ് സെക്രടറിയായി പ്രവര്‍ത്തിക്കുന്ന സിജിത അനില്‍ കേരള സാഹിത്യരത്‌ന പുരസ്‌കാരം, നവ ജ്യോതി സ്ത്രീശക്തി പുരസ്‌കാരം,ഹൃദയകുമാരി പുരസ്‌കാരം, ഡോ.അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ അവാര്‍ഡ്, ഭഗവാന്‍ ബുദ്ധ നാഷണല്‍ ഫെലോഷിപ്പ്, നന്‍മ ജെ.സി ഡാ നിയേല്‍ അവാര്‍ഡ്, കാവാലം നാരായണപ്പണിക്കര്‍ അ വാര്‍ഡ് തുടങ്ങി മുപ്പതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യവസായിയായ പാലാ ഇടമറ്റം ഞൊണ്ടിമാക്കല്‍ അനില്‍ ജോസാണ് ഭര്‍ത്താവ്. മക്കള്‍: ആദിത്യ, അനവദ്യ, ആരാധ്യ എന്നിവര്‍ മക്കളും.

literature novelist sijitha