ശ്രീകുമാരന്‍ തമ്പിക്ക് ടി എ മജീദ് പുരസ്‌കാരം

By Web Desk.02 07 2021

imran-azhar

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ടി.എ.മജീദ് പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കാണ് അവാര്‍ഡ്.

 

0,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ടി.എ.മജീദിന്റെ അനുസ്മരണ ദിനമായ 5 ന് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്ന് വൈകിട്ട് 5.30 ന് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ മന്ത്രി ജി.ആര്‍.അനില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

 

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.ഐ നേതാവും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.എ. മജീദിന്റെ സ്മരണാര്‍ത്ഥം ടി.എ.മജീദ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്.

 

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, വള്ളിക്കാവ് മോഹന്‍ദാസ്, ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

 

 

 

 

 

OTHER SECTIONS