സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

author-image
Anil Chenganasseri
New Update
സ്വാതന്ത്ര്യം

പാരായ പാരൊക്കെ ചുറ്റി നടന്നു ഞാൻ

സ്വാതന്ത്ര്യമെന്തെന്നറിയാൻ

പുൽമേട്ടിൽ മേയുന്ന കാളയെപ്പോലെ ഞാ-

നൊറ്റയ്ക്കു ചുറ്റിത്തിരിഞ്ഞു

കണ്ണടച്ചേകനായ്തെല്ലിട നിന്നതും

വിണ്ണിന്റെയപ്പുറം പിന്നിട്ടതും

ഇരുളിന്റെ കാരാഗൃഹത്തിലും സ്വച്ഛമായ്

ഇതൾ വിടർത്തുന്നു സ്വാതന്ത്ര്യം

ഇടതടവില്ലാതൊഴുകും തടിനിയിൽ

തടിനിയിൽ നുരപൊത്തും ചുഴികളിലും

പുതുഗന്ധം ഉലകാകെയെത്തിയ്ക്കും പുലരിയി-

ലൊരു കുളിർ കാറ്റിൻ മുതുകിലേറി

ഒരു യുഗഗാനമുതിർത്തും കുയിലായി,

കവിയായിയനുഭൂതി കോരിച്ചൊരിഞ്ഞതും

അടവിയ്ക്കും മേടിനും കടലിനും മീതെയായ്

തുടികൊട്ടും കൊണ്ടലായ് പീലിവിരിച്ചതും

സപ്തവർണ്ണങ്ങളാലുയരെ വിഹായസ്സിൽ

സത്യക്കൊടിക്കൂറ പാറിക്കളിപ്പതും

പാരതന്ത്ര്യത്തിന്റെ കയ്പുകുടിച്ചോർക്കേ

സ്വാതന്ത്ര്യത്തിന്റെ രുചിയറിയൂ

 -അനിൽ ചെങ്ങണാശ്ശേരി

swathanthryam poem