വിറകുപുര

ഏതോമഴയ്ക്ക്മുന്‍പ്. കര്‍ക്കിടകപകലില്‍മേഘകമ്പിളികള്‍ നൂലുകളറ്റുനിലംപതിക്കുംമുന്നേ ഇടവപ്പാ

New Update
വിറകുപുര

ഏതോമഴയ്ക്ക്മുന്‍പ്.

കര്‍ക്കിടകപകലില്‍മേഘകമ്പിളികള്‍

നൂലുകളറ്റുനിലംപതിക്കുംമുന്നേ

ഇടവപ്പാതിപാതിരായ്‌ക്കോരു ,

വാള്‍ , വഴിമുറിച്ചുവെളിച്ചമെറിയുംകാലേ.

പ്രായത്തിന്റെപടികടന്നുള്ളിലൊരിടത്ത്,

ആയുസ്സിലെയ്ക്കല്‍പ്പംഇറക്കികെട്ടി,

ചായ്പുപോലൊന്നുനിര്‍മിച്ചതാണയാള്‍.

കെട്ടിമേഞ്ഞൊരുജീവിതം.

പെയ്തിറങ്ങുന്നതുതടയുവാന്‍

പണിതുദുരിതമാരിയ്‌ക്കൊരുപന്തല്‍വല

മീനത്തിലേയ്‌ക്കൊരുമറക്കുട ,

വേനലില്‍, ഓലക്കീറലുകള്‍ചോര്‍ന്നിറങ്ങും,

കഷ്ടതീഷ്ണതാനാളമെങ്കിലും.

എരിയുന്നൊരടുപ്പ്‌നനഞ്ഞുകെടാതെ,

മുളക്കുന്നകൂമ്പുകളുണങ്ങാതെ

വ്യഥകമ്പുകള്‍കുത്തിയവയ്യാവേലികള്‍

ചേര്‍ത്തുമറച്ചത്, ഒരുവീടാണ്

വെയിലിലേക്കെറിഞ്ഞും

എടുത്തുംഉലഞ്ഞുമുണങ്ങിയുമൊരുവിറക്

കത്തിത്തീരുന്നതിനിടയില്‍

അരികെ,തുമ്മിയും, കിതച്ചുംപുകയായി

മുകളിലേക്കൊഴുക്കിയും, കണ്ണുനീരുടഞ്ഞു

വീണുംപുകഞ്ഞൊരടുക്കള

അതിനിടയില്‍മരവുംശിഖരവുമായി

മുനപൊട്ടുന്നവിത്തുകള്‍നിലത്തുറങ്ങുന്നു,

ഓര്‍ക്കേണ്ടത്ഇത്രമാത്രം

എല്ലാവീടുംഒരുവിറകുപുരയാണ്

virakupura