യുദ്ധ ശബ്ദങ്ങൾ

കനത്ത മഴയുടെ പൊട്ടിച്ചിരിയല്ല. പാതിരാത്രിയിൽ കുറുനരിയുടെ വിപ്ലവ ശബ്ദവുമല്ല....

New Update
യുദ്ധ ശബ്ദങ്ങൾ

യുദ്ധ ശബ്ദങ്ങൾ

കനത്ത മഴയുടെ  പൊട്ടിച്ചിരിയല്ല.

പാതിരാത്രിയിൽ കുറുനരിയുടെ

 വിപ്ലവ ശബ്ദവുമല്ല.

 വെളുത്തിട്ടും വെളുക്കാത്ത

 നേരത്ത്, പൂവൻ കൂവിയതല്ല.

രാത്രി തീരുന്നതിന്റെ

 മൂളലുകളല്ല.

ശംഖ് വിളിയല്ല,

                                   ബാങ്ക് വിളിയുമല്ല.                                   

 ആ കിളവന്റെ

 ഊന്നുവടിയുടെ

 ഞരക്കമാണ്,

 ഒരു കുഞ്ഞു കരച്ചിലാണ്.

ആ തൂലിക പൊട്ടിച്ചിതറിയ

 ശബ്ദമാണ്

ഒരു വെടിയുണ്ടയാൽ

തുളഞ്ഞു പോയ

പുസ്തകത്തിന്റെ

അട്ടഹാസമാണ്.

~   ഫിറോസ് വി പാലച്ചുവട്

literature MALAYALAM STORY യുദ്ധ ശബ്ദങ്ങൾ katha