Kalakaumudi : Breaking News | Kerala News | Latest News | Malayalam News | India News | Kerala Politics | Sports News | Movie News | Astro News | Celebrities | Health | Epaper | Photos | Videos 

MOVIE NEWS

സർക്കാരിന്റെ പ്രവർത്തനങ്ങളെ ഞാൻ ബഹുമാനിക്കുന്നു, എസ്തർ അനിൽ

കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടി എസ്തർ.ദൃശ്യം 2 ഷൂട്ടിന് ശേഷം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ്തർ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത്.കൊവിഡ് സമയത്ത് ആരോഗ്യ വകുപ്പ് ചെയ്തത് വലിയ കാര്യങ്ങളാണ്.രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും എല്ലാവരും തിരിച്ചറിഞ്ഞു.

MALAYALAM

ഇത്‌ ഇരട്ടിമധുരമുള്ള പിറന്നാൾ ; ആദ്യ സിനിമാ ലൊക്കേഷനില്‍ പിറന്നാൾ ആഘോഷമാക്കി നടി ഉത്തര ശരത്ത്

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്ത് സിനിമ ലോകത്തേക്ക് ചുവടെടുത്തുവെക്കുകയാണ് . തന്റെ ആദ്യ ചിത്രമായ 'ഖെദ്ദ' യുടെ ലൊക്കേഷനിലാണ് ഉത്തര ഇത്തവണത്തെ പിറന്നാള്‍ ആഘോഷിച്ചത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.

TAMIL

മുരുകൻ ഞങ്ങളെ രക്ഷിച്ചു ; വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് നടി ഖുശ്‌ബു

ചെന്നൈ: നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബുവിന്റെ വാഹനം അപകടത്തിൽ പെട്ടു. തമിഴ്‌നാട് ചെംഗൽപേട്ട് ജില്ലയിലെ മെൽമരുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഖുശ്‌ബു സഞ്ചരിച്ച വാഹനത്തിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ നടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് പങ്കെടുക്കാൻ പോകുന്നതിനിടെ രാവിലെ ഒൻപതരയോടെ ചെന്നൈ- തിരുച്ചി ദേശീയപാതയിൽ അയ്യനാർകോവിലിലാണ് സംഭവം. കോൺഗ്രസിന്റെ വക്താവായിരുന്ന ഖുഷ്ബു കഴിഞ്ഞ ഒക്ടോബറിലാണ് ബിജെപിയിൽ ചേർന്നത്.

HINDI

അശ്ലീല വീഡിയോ ചിത്രീകരണം ; പൂനം പാണ്ഡെയ്ക്ക് ജാമ്യം

പനാജി ; കനക്കോണയിലെ ചാപോലിം ഡാമിൽ അശ്ലീല വീഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെക്കും ഭർത്താവിനും ജാമ്യം നൽകി കോടതി. കനകോണ ജെഎംഎഫ്സി കോടതിയാണ് പൂനത്തിനു ജാമ്യം അനുവദിച്ചത്. ഒരു വീഡിയോയോ സിനിമയോ നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള പ്രൊഫഷണൽ ഷൂട്ടിനെ പൊതുജനങ്ങളിൽ ചിലർ അശ്ളീലമാണെന്ന് പറഞ്ഞാലോ അല്ലെങ്കിൽ പൊതുജനങ്ങൾ പ്രതിഷേധിക്കുന്നു എന്ന കാരണത്താലോ അശ്ലീലമെന്നോ അധാർമികമെന്നോ വിശേഷിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നമ്മുടെ ഭരണഘടന അനുവദിച്ച മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കീഴിൽ സിനിമകളും വീഡിയോകളും ഉൾപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

OTHERS

സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു : വിടവാങ്ങിയത് സത്യജിത് റേയുടെ പ്രിയ നടന്‍

ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ ഓര്‍മ്മയായി. മാസ്റ്റര്‍ ഡയറക്ടര്‍ അകിര കുറസോവയ്ക്ക് തോഷിറോ മിഫുനെയെപ്പോലെയായിരുന്നു, സത്യജിത്ത് റേക്ക് സൗമിത്ര ചാറ്റര്‍ജി. അഭിനയപ്രതിഭ മാത്രമല്ല, അഞ്ചുപതിറ്റാണ്ടിലേറെ ബംഗാളി സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിതവുമായിരുന്നു സൗമിത്ര ബാനര്‍ജി.

MUSIC

വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ആൽബത്തിന് ശേഷം സൗമ്യയുടെ തിരിച്ചു വരവ് ; ' ഇനിയും ' സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയവും വിരഹവും ഇഴകി ചേർന്ന മ്യൂസിക്കൽ വീഡിയോ ' ഇനിയും ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്‌, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സൗമ്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ്. വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ഹിറ്റ്‌ ആൽബം ഗാനത്തിന് ശേഷം ഈ രംഗത്തേക്കുള്ള സൗമ്യയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഗാനം.