"റിതിക സേവ്യര്‍ ഐപിഎസ്" :ഫോ​റ​ന്‍​സി​കിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി മം​മ്ത..!!

By online desk.14 01 2020

imran-azhar

 

നടൻ ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന "ഫോറൻസികി"ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മംമ്‌തയുടെ ക്യാരക്ടറ്റ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.കമ്മീഷണറായാണ് മംമ്തയെത്തുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരു കുറ്റകൃത്യത്തിന്‍റെ ശാസ്ത്രം എന്ന വിവരണത്തോടെയായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ടൊവിനോ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മുമ്പ് പങ്കുവെച്ചിരിക്കുന്നത്. മംമ്ത ആദ്യമായാണ് പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഫോറൻസികിനുണ്ട്.

 

 

ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മംമ്തയാണ് ചിത്രത്തിൽ നായിക. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. ടൊവിനോയ്‌ക്കൊപ്പം നിരവധി കുട്ടികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാസ്റ്റിംങ് കോള്‍ വഴി തെരഞ്ഞെടുത്ത 17 പുതുമുഖങ്ങളായ കുട്ടികള്‍ ചിത്രത്തിലുണ്ട്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

 

OTHER SECTIONS