By ആതിര മുരളി .25 12 2020
ബംഗളുരു: ബംഗളൂരു സിനിമ ലഹരിമരുന്നു കേസിൽ റിമാൻഡിലായ നടി രാഗിണി ദ്വിവേദി ആശുപത്രിയിൽ. നടുവേദനയെ തുടർന്നാണ് രാഗിണിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് ആശുപത്രിയിൽ നടിയെ പ്രവേശിപ്പിച്ചത്. നടുവേദനയ്ക്ക് ജയിലിന്റെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. നടിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോൾ. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് നടുവേദനയെ തുടർന്ന് കോടതി ചികിത്സയ്ക്ക് അനുമതി നൽകിയിരുന്നു.