അരാജകത്വത്തിൽ ശാന്തമാകൂ; വേദ ലുക്കിൽ ഹൃത്വിക് റോഷൻ; ചിത്രങ്ങള്‍ വൈറല്‍

By santhisenanhs.24 04 2022

imran-azhar

 

വേദ ലുക്കിൽ ഹൃത്വിക് റോഷൻ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അരാജകത്വത്തിൽ ശാന്തമാകൂ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെയ്‍ഫ് അലി ഖാനും ഹൃതിക് റോഷനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിക്രം എന്ന കഥപാത്രത്തെയാണ് സെയ്‍ഫ് അവതരിപ്പിക്കുന്നത്.

 

2017ലാണ് വിക്രം വേദയുടെ തമിഴ് പതിപ്പ് പ്രേക്ഷകരില്‍ എത്തിയത്. വിജയ് സേതുപതിയുടെയും മാധവന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.110 കോടി മുതല്‍ മുടക്കിലാണ് വിക്രം വേദ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നത്.

 


ബോക്സ് ഓഫീസില്‍ 600 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.

 

ചിത്രം തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 സെപ്റ്റംബർ 30ന് റിലീസ് ചെയ്യുമെന്നുമുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നു.

 

OTHER SECTIONS