ഭീഷണി അവഗണിച്ച് തിരിച്ചെത്തുമെന്ന് കങ്കണ

By online desk .06 09 2020

imran-azhar

 


മുംബൈ: ഭീഷണികള്‍ അവഗണിച്ച് സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് നടി കങ്കണ റണൗട്ട്. തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന താരം പാക് അധീന കശ്മീരിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്പറഞ്ഞതിന് മറുപടിയായാണ് നടിയുടെ പ്രതികരണം. മുംബൈ പൊലീസിനെച്ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവുത്തുമായി കങ്കണ കുറച്ച് നാളുകളായി വാക്‌പോര് തുടരുകയാണ്.

 

മുംബൈ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ കങ്കണ മുംബൈയിലേയ്ക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി കണക്കാക്കിയാണ് കങ്കണയുടെ പ്രതികരണം. 'മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയില്‍ വിമാനമിറങ്ങുന്ന തന്നെ ധൈര്യമുള്ളവര്‍ തടയട്ടെ എന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയിലെ വസതിയില്‍നിന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞു.

 


മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കംകുറിച്ചത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കള്‍ കങ്കണയ്ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

 

 

OTHER SECTIONS