കുഞ്ഞാലിമരയ്ക്കാര്‍ ചിത്രീകരണം ഭൂരിഭാഗവും കടലില്‍

By praveen prasannan.08 Dec, 2017

imran-azhar


മമ്മൂട്ടി നായക വേഷത്തിലെത്തുന്ന കുഞ്ഞാലിമരയ്ക്കാര്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും കടലിലാകും ചിത്രീകരണമെന്നാണ് അറിയുന്നത്.

സാങ്കേതികവിദ്യ സമര്‍ത്ഥമായി ഉപയോഗിച്ചാകും ചിത്രം ഒരുക്കുക. വിദേശ സാങ്കേതിക വിദഗ്ദ്ധരെ സഹകരിപ്പിച്ചാകും ഇത്. വന്‍ മുതല്‍മുടക്കിലാകും ചിത്രം നിര്‍മ്മിക്കുക.

സന്തോഷ് ശിവനാണ് നിര്‍മ്മാണം. പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ നാവിക തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍.

പറങ്കികളുമായി 1500 മുതല്‍ 1600 വരെയുള്ള കാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളില്‍ സാമൂതിരിക്ക് സൈനിക ബലം പകര്‍ന്നത് കുഞ്ഞാലിമരയ്ക്കാര്‍മാരായിരുന്നു. നാല് കുഞ്ഞാലിമരയ്ക്കാര്‍മാര്‍ ഉള്ളതില്‍ കുഞ്ഞാലിമരയ്ക്കാര്‍ 2 ആണ് ഏറ്റവും പ്രഗത്ഭന്‍.

OTHER SECTIONS