'ശാരീരിക ബന്ധത്തിന് മുമ്പ് തുറന്ന് സംസാരിക്കണം; ഇക്കാര്യത്തില്‍ ബീബറും താത്പര്യം പ്രകടിപ്പിക്കാറുണ്ട്' , ലൈംഗിക ജീവിതത്തെകുറിച്ച് ഹെയ്‌ലി

By web desk .29 09 2022

imran-azhar

 

ആരാധകര്‍ക്ക് സിനിമാ പോപ്പ് താരങ്ങളുടെ ജീവിതത്തെക്കുറിച്ചറിയാന്‍ താത്പര്യം തോന്നാറുണ്ട്.പോപ്പ് സംഗീത രംഗത്തെ വിലയേറിയ താരമായ ജസ്റ്റിന്‍ ബീബറിന്റെ ഭാരയും മോഡലുമായ ഹെയ്ലി ബീബര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അലക്‌സ് കൂപ്പറിനൊപ്പമുള്ള കോള്‍ ഹെര്‍ ഡാഡി എന്ന പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലാണ് ഹെയ്‌ലി ജസ്റ്റിന്‍ ബീബറുമായുള്ള ലൈംഗിക ജീവിതത്തെകുറിച്ച് പറയുന്നത്.


വിവാഹിതരായ ദമ്പതികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല എന്ന് താന്‍ കരുതുന്നില്ലെന്ന് ഹെയ്ലി പറയുന്നു. രാവിലെയുള്ളതിനേക്കാള്‍ കൂടുതല്‍ രാത്രിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹമെന്നും ഹെയ്ലി പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറരുത്. ശാരീരിക ബന്ധത്തിന് മുമ്പ് തുറന്ന സംസാരിക്കുന്നതിലൂടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാന്‍ സഹായകരമാകും.

 

ജസ്റ്റിന്‍ ബീബറും ഇക്കാര്യത്തില്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുണ്ടെന്നും ഞങ്ങള്‍ അത് ശീലമാക്കാറുണ്ടെന്നും ഹെയ്‌ലി പറഞ്ഞു.വിവാഹത്തിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് സംസാരിക്കാന്‍ ജസ്റ്റിന്‍ തയ്യാറാകാറുണ്ട്. അതിനാല്‍ അവനെ കൂടുതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും ഹെയ്ലി പറഞ്ഞു.


2016 ല്‍ ഇരുവരും പ്രണയബന്ധം വേര്‍പിരിഞ്ഞിരുന്നു. അതിന് ശേഷം 2018ലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്നിന്റെ മകളാണ് ഹെയ്‌ലി.ഹെയ്‌ലി വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്‌സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായിരുന്നു. ബീബറിന് ഗായികയും നടിയുമായ സലീന ഗോമസുമായി വര്‍ഷങ്ങളോളം നീണ്ട പ്രണയമുണ്ടായിരുന്നു.

 

OTHER SECTIONS