ലതാ മങ്കേഷ്‌കറിന് അനുശോചനമറിയിച്ച് മലയാള സിനിമ സംഗീത ലോകം

By santhisenanhs.06 02 2022

imran-azhar

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ അനുശോചനമറിച്ച് മലയാള സിനിമ ലോകത്തെ പ്രമുഖര്‍. കെ എസ് ചിത്ര, സുജാത മോഹന്‍, ജി വേണു ഗോപാല്‍, എം ജി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് അനുശോചനമറിയിച്ചത്.


ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയ നഷ്ടമാണ് ലത മങ്കേഷ്‌കറുടെ വിയോഗമെന്നും , ഇന്ത്യന്‍ സംഗീതത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ഭാഗ്യം കിട്ടിയ അവതാരമാണവര്‍, തന്റെ സംഗീത ജീവിതത്തെ സ്വാധീച്ച വ്യക്തികൂടിയാണ് ലതാജിയെന്ന് സുജാത അനുശോദിച്ചു.

 

ഇന്ത്യ എന്ന വികാരത്തെ ശബ്്ദം കൊണ്ട് ജനങ്ങളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ച ഗായികയാണ് ലത മങ്കേഷ്‌കര്‍ ഇതുപോലെ ഒരാള്‍ ഇനിയുണ്ടാവുകയെന്നത് പ്രയാസകരമാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു

 

ജീവിതത്തിലെ ഓരോ നിമിഷവും ഓര്‍ത്തെടുക്കാവുന്ന ഗാനങ്ങള്‍ ആലപിച്ച ശബ്ദത്തിന് ഉടമയാണ് ലത മങ്കേഷറെന്ന് ജി വേണുഗോപാല്‍ പറഞ്ഞു

മരണമില്ലാത്ത ഗായികയാണ് ലത മങ്കേഷ്‌കര്‍. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ശബ്ദം ഒഴുകി നടക്കുമെന്ന് ജഗദീഷ് അനുശോദിച്ചു.

ഇന്ത്യന്‍ സംഗീതത്തിന്റെ മുഖമാണ് ലത മങ്കേഷകറെന്നു സ്റ്റീഫന്‍ ദേവസി പറഞ്ഞു. ആ കലാകരിയുടെ കാലഘട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS