ആരാധകർക്ക് ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്‌

By vidya.28 11 2021

imran-azhar

 

മരക്കാറിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. റിലീസിന് നാല് ദിവസം മാത്രം അവശേഷിക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്.മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.

 

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു.കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

 

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

 

OTHER SECTIONS