'മാസ്റ്റർ' ചോർന്നു: ദൃശ്യങ്ങൾ ഓൺലൈനിൽ

By sisira.12 01 2021

imran-azhar

 


വിജയ് നായകനായ മാസ്റ്റർ ജനുവരി 13-ന് റിലീസിനൊരുങ്ങാനിരിക്കവേ, ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പായി രംഗങ്ങൾ ഓൺലൈൻ വഴി ചോർന്നു. മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജാണ് തിങ്കളാഴ്ച രാത്രി ട്വിറ്ററിൽ ഇക്കാര്യം പറഞ്ഞത്.

 

തിയേറ്ററിൽ സിനിമ വരുന്നത് വരെ ക്ഷമിക്കാൻ ലോകേഷ് ട്വീറ്റീലൂടെ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നുണ്ട്.

 

“പ്രിയപ്പെട്ടവരേ, മാസ്റ്റർ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത് 1.5 വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. ഞങ്ങൾക്കുള്ളത് അത് തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്.

 

സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദയവായി ഇത് പങ്കിടരുത് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ മാസ്റ്റർ നിങ്ങളിലേക്ക്,”

 

ഇങ്ങനെയാണ് ലോകേഷ് ട്വീറ്റ് ചെയ്തത്. സിനിമാ രംഗത്തുള്ള നിരവധി പേർ സോഷ്യൽ മീഡിയയിൽ മാസ്റ്ററുടെ നിർമ്മാതാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി.

OTHER SECTIONS