നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബര്‍ 6 ന് തീയേറ്ററുകളിലെത്തുന്നു

മലയാളത്തിന്റെ അഭിനയാചാര്യൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബര്‍ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.

author-image
Hiba
New Update
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബര്‍ 6 ന് തീയേറ്ററുകളിലെത്തുന്നു

മലയാളത്തിന്റെ അഭിനയാചാര്യൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം 'കോപം 'ഒക്ടോബര്‍ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.

ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തില്‍, ഗണപതി അയ്യര്‍ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു.

കൂടാതെ ആലിഫ് ഷാ, അലന്‍ ബ്‌ളസീന, സാജന്‍ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോണ്‍ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍ - ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിര്‍മ്മാണം, സംവിധാനം - കെ മഹേന്ദ്രന്‍ , ഛായാഗ്രഹണം - റോണി സായ് ആറ്റിങ്ങല്‍, എന്നിവർ നിർവഹിച്ചു.

nedumudi venu