10, 12 ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദുചെയ്ത് കേന്ദ്രം

By online desk .25 06 2020

imran-azhar

 

 

ന്യൂഡല്‍ഹി : സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനമെടുക്കാം. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ചാല്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പൊതുപരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

 

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ താല്പര്യമുണ്ടെങ്കില്‍, അനുകൂല സാഹചര്യം വരുമ്പോള്‍ പരീക്ഷകള്‍ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ 12 വരെ നടത്താനിരുന്ന പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ വ്യാപ്തി അടിക്കടി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകള്‍ റദ്ദാക്കിയത്. നിലപാട് എത്രയും വേഗം അറിയിക്കണം എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

OTHER SECTIONS