ഇത്തവണ ഐ.എഫ്.എഫ്.കെയില്‍ 190 സിനിമകള്‍

By Farsana Jaleel.07 Dec, 2017

imran-azhar

22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. നാളെ മുതല്‍ ഡിസംബര്‍ 15വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇത്തവണ 190 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 65 രാജ്യങ്ങളില്‍ നിന്നും 190 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദി കൂടിയാണ് 22ാമത് ഐ.എഫ്.എഫ്.കെ. 19 വിഭാഗങ്ങളില്‍ നിന്നാണ് 190 സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

 

ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന്, വേള്‍ഡ് സിനിമ, അണ്‍റൂട്ടഡ്: ഫിലിംസ് ഓണ്‍ ഐഡന്റിറ്റി & സ്‌പെയ്‌സ്, കണ്ട്രി ഫോക്കസ്-ബ്രസീല്‍, അനിം: ദ ബെസ്റ്റ് ഓഫ് കണ്ടംപൊററി ജപ്പാനീസ് അനിമേഷന്‍, ഏഷ്യന്‍ സിനിറാമ, കണ്ടംപൊററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ്, ജൂറി ഫിലിംസ്, അവള്‍ക്കൊപ്പം, റിട്രോസ്‌പെക്റ്റീവ് കെ.പി. കുമാരന്‍, റീസ്റ്റോര്‍ഡ് ക്ലാസിക്‌സ്, സ്‌പെഷ്യല്‍ സ്‌ക്രീനിംഗ്, മിഡ് നൈറ്റ് സ്‌ക്രീനിംഗ്, ഹോമേജസ്, റിമെമ്പറിംഗ് ദ മാസ്റ്റര്‍: ലിനോ ബ്രോക്ക, റിട്രോസ്‌പെക്ടീവ്-അലക്‌സാണ്ടര്‍ സുക്കുറോ, ഓപ്പണിംഗ് ഫിലിം എന്നി 19 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

 

നിരവധി രാജ്യാന്തര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മ്മാതാവുമായ മാര്‍ക്കോ മുള്ളറാണ് ജൂറി ചെയര്‍മാന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, സംവിധായകന്‍ ടി.വി.ചന്ദ്രന്‍, ആഫ്രിക്കന്‍ ചലച്ചിത്ര പണ്ഡിതന്‍ അബൂബക്കര്‍ സനാഗോ, ഫ്രഞ്ച് സിനിമ എഡിറ്റര്‍ മേരി സ്റ്റീഫന്‍ എന്നിവാരണ് ജൂറി അംഗങ്ങള്‍.

OTHER SECTIONS