ഒരു ഒളിച്ചോട്ട കഥ പറയുന്ന 'ടു സ്റ്റേറ്റ്സി'ൻ്റെ പോസ്റ്റർ പുറത്ത്..!

By online desk .19 02 2020

imran-azhar

 

 

ടോവിനോയുടെ നായികയായി മലയാള സിനിമയിൽ എത്തിയ ശരണ്യയുടെ പുതിയ ചിത്രം ടു സ്റ്റേറ്റ്സിൻ്റെ പോസ്റ്റർ പുറത്ത്. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മനു പിള്ളയാണ് നായകനായി ചിത്രത്തിൽ എത്തുന്നത്. ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്,അരുള്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജാക്കി.എസ്.കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

ഒരു ഒളിച്ചോട്ട കഥ പറയുന്ന ചിത്രത്തെ ഏറെ പ്രതികശയിലാണ് ആരാധകർ കാത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവതിയും കേരളത്തില്‍ നിന്നുള്ള ഒരു യുവാവും തമ്മിൽ പ്രണയത്തിലാവുകയും ഒളിച്ചോടി പോയി വിവാഹിതരാവുകയും ചെയ്യുകയും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം രസകരമായി വിവരിക്കുന്നത്. നവാഗതനായ ജാക്കി എസ്. കുമാർ തന്നെയാണ് സംവിധാനത്തിനൊപ്പം തന്നെ ചിത്രത്തിന് തിരക്കഥയെഴുതിരിക്കുന്നതും.

 

നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലും റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ടു സ്റ്റേറ്റ്സ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സഞ്ജയ് ഹാരിസും പ്രശാന്ത് കൃഷ്ണയുമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അണിയറക്കാർ മുൻപ് ചിത്രത്തിൻ്റെ ഭാഗമാകാൻ ഒളിച്ചോടി കല്യാണം കഴിച്ചവര്‍ക്ക് അവസരം ഒരുക്കിയിരുന്നു.

 

OTHER SECTIONS