കടുവാക്കുന്നേല്‍ കറുവാച്ചനെത്തുന്നു; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ഇന്ന് താരരാജാക്കന്മാരുടെ ഫേസ്ബുക്ക് പേജുകളില്‍

By online desk .26 06 2020

imran-azhar

 

 

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യും. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, നിവിന്‍ പോളി തുടങ്ങി പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈകിട്ട് 6 മണിക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കുന്നത്. നടന്‍ സുരേഷ്‌ഗോപിയുടെ പിറന്നാള്‍ സമ്മാനമായാണ് പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുന്നത്.

 

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നവാഗതനായ മാത്യു തോമസ് പ്ലാമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി 'കടുവാക്കുന്നേല്‍ കറുവാച്ചന്‍' എന്ന മാസ്സ് കഥാപാത്രമായാണ് എത്തുന്നത്. മധ്യതിരുവിതാംകൂറില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

 

 

 

'കടുവാക്കുന്നേല്‍ കറുവാച്ചന്‍' എന്ന കഥാപാത്രത്തിന്റെ മാസ്സ് ലുക്കില്‍ ഇറങ്ങിയ ഫോട്ടോ ടോമിച്ചന്‍ മുളകുപാടം മുന്‍പ് പുറത്തു വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയുടെ ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. പ്രക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ടോമിച്ചന്‍ മുളകുപാടം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

 

---------------------------------------------------------------------

 

ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും|

 

 

 

 

 

OTHER SECTIONS