24 മണിക്കൂറില്‍ 28ലക്ഷം പേര്‍ കണ്ട പോസ്റ്റര്‍

By Subha Lekshmi B R.05 Jul, 2017

imran-azhar

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഇപ്പോഴേ സിനിമാവാര്‍ത്തകളിലെ താരമാണ്.തിങ്കളാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കണ്ട് സമൂഹമാധ്യമങ്ങളില വൈറലാണ്. തിങ്കളാഴ്ച 11 മണിക്കാണ് മോഹന്‍ലാലിന്‍െറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍െറ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. 24 മണിക്കൂര്‍ പിന്നിടുന്പോള്‍ 28 ലക്ഷം പേരാണ് പോസ്റ്റര്‍ കണ്ടിരിക്കുന്നത്. രണ്ട് ലക്ഷത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

 

മോഹന്‍ലാലിന്‍െറ മേക്ക് ഓവറാണ് മോഷന്‍ പോസ്റ്ററിന്‍െറ ഹൈലൈറ്റ്. ഒടി ഒടി ഒടിയന്‍ എന്ന വരികളോടുകൂടിയ പശ്ചാത്തല സംഗീതവും മോഷന്‍ പോസ്റ്ററിലുണ്ട്. മലയാള സിനിമയിലെ ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മോഹന്‍ലാല്‍ ഒടിയന്‍ അണിയറയില്‍ ഒരുങ്ങുന്നത്. മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന സിനിമയാണ് ഒടിയന്‍.

 

 

ആശിര്‍വാദ് സിനിമാസിന്‍െറ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്‍െറ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന്‍െറ സംഗീത സംവിധായകന്‍. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.