ജയുടെ ചിത്രത്തില്‍ 3 നായികമാര്‍

By praveen prasannan.08 Dec, 2017

imran-azhar


നടന്‍ ജയുടെ അടുത്ത ചിത്രത്തില്‍ മൂന്ന് നായികമാര്‍. കാതറീന്‍ ട്രീസ, റായ് ലക്ഷ്മി, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് നായിക വേഷത്തിലെത്തുന്നത്.

ഇതില്‍ ആരാണ് ജയുടെ ജോഡിയാവുകയെന്ന് വെളിപ്പെടുത്തില്ലെന്ന് സംവിധായകന്‍ സുരേഷ് പറഞ്ഞു. എന്നാല്‍ മൂന്ന് നായികമാരും ചിത്രത്തില്‍ പ്രധാനമാണ്.

പാന്പുകളുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്‍റെ കഥ. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. ചെന്നൈ, മധുര, ചാലക്കുടി എന്നിവിടങ്ങളിലാകും ചിത്രീകരണം.

സുന്ദര്‍ സിയുടെ കാലകലപ്പു 2ന്‍റെ ചിത്രീകരണം ജയും കാതറീന്‍ ട്രീസയും പൂര്‍ത്തിയാക്കി കഴിഞ്ഞു. ജയുടെ ഉടന്‍ പുറത്തിറങ്ങാനുളള ചിത്രം ബലൂണാണ്.

OTHER SECTIONS