അലി ഇമ്രാനെ അനശ്വരമാക്കി മോഹൻലാൽ; 31 ഇയേഴ്സ് ഓഫ് മൂന്നാം മുറ

By Sooraj Surendran .10 11 2019

imran-azhar

 

 

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൂന്നാം മുറ. ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 31 വർഷങ്ങൾ പിന്നിടുന്നു. കരുത്തുറ്റ നായക കഥാപാത്രമായ അലി ഇമ്രാൻ എന്ന വേഷം മോഹൻലാൽ അനശ്വരമാക്കി. ചിത്രത്തിലെ മാസ് രംഗങ്ങളും, ഡയലോഗുകളും, പശ്ചാത്തല സംഗീതവും, അലി ഇമ്രാന്റെ ഇൻട്രോയും ഇന്നും പ്രേക്ഷക മനസുകളിൽ മായാതെ നിലനിൽക്കുന്നു. ലാലു അലക്സ്, രേവതി, സുരേഷ് ഗോപി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഡി.ഐ.ഡി. മേനോൻ എന്ന കഥാപാത്രം നടൻ സുകുമാരനും അനശ്വരമാക്കി. ജനാർദ്ദനൻ, ശ്രീനാഥ്, മുകേഷ്, പ്രതാപചന്ദ്രൻ, വിജയരാഘവൻ, ബാബു ആന്റണി, മുരളി, സി.ഐ. പോൾ, ഇന്നസെന്റ്, പറവൂർ ഭരതൻ, മാള അരവിന്ദൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കുറ്റാന്വേഷണസിനിമകൾ ചെയ്ത് ശ്രദ്ധേയനായ കെ മധുവിന്റെ കരിയറിലെ ഒരു പൊൻതൂവൽ കൂടിയാണ് മൂന്നാം മുറ എന്ന ചിത്രം.

 

OTHER SECTIONS