സിബിഐ അഞ്ചാം ഭാഗം നവംബര്‍ 29 മുതല്‍; നിര്‍മാണം സര്‍ഗ്ഗചിത്ര അപ്പച്ചന്‍

By RK.22 11 2021

imran-azhar

 

മലയാള സിനിമയിലെ ജയിംസ് ബോണ്ട്, സേതുരാമയ്യര്‍ വീണ്ടും എത്തുന്നു. സിബിഐ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നവംബര്‍ 29 ന് എറണാകുളത്ത് തുടങ്ങും. മമ്മൂട്ടി ഡിസംബര്‍ 10 ന് ജോയിന്‍ ചെയ്യും.

 

രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രണ്‍ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായികുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് എന്‍ സ്വാമിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനാണ്. മമ്മൂട്ടിക്കൊപ്പം ഇവര്‍ മൂന്നു പേരുമാണ് എല്ലാ സിബിഐ ചിത്രങ്ങളുടെയും ഭാഗമായത്.

 

സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.

 

 

OTHER SECTIONS