അറുപത്തൊന്നിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയ സുരേഷ് ഗോപി

By online desk .26 06 2020

imran-azhar

മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ കിംഗിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ... പിറന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടാൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയതുംസിനിമ ജീവിതത്തിലെ ഇരുന്നൂറ്റിയമ്പതാമെത്തയുമായ കാവലിന്‍റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ആശംസകളര്‍പ്പിച്ചത് ...


ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. തമ്പാൻ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍,സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ- നിഖില്‍ എസ് പ്രവീണ്‍.ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.

suresh-gopi-kaaval

 


അനശ്വരനടന്റെ പിറന്നാളിന് മലയാള സിനിമാലോകത്തെ എല്ലാവരും ആശംസകളുമായി രംഗത്തെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍,ദിലീപ് തുടങ്ങിയ താരങ്ങള്‍ കാവലിനെ ടീസർ ഷെയർ ചെയ്തുകൊണ്ട് അദ്ദേഹത്തിന് ആശംസകളര്‍പ്പിച്ചത്.


1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് 1980 കളിൽ അദ്ദേഹം വീണ്ടും മലയാളം സിനിമകളിൽ മുഖം കാണിച്ചു തുടങ്ങി. 1986 ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി ജന ശ്രദ്ധ നേടി. പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി.


1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് സുരേഷ് ഗോപി എന്ന ക്ഷോഭിക്കുന്ന നായകന് വഴിത്തിരിവായത്. തുടര്‍ന്ന സുരേഷിന് ലഭിച്ചതെല്ലാം നായകവേഷങ്ങളായിരുന്നു. അതെല്ലാം വിജയമാവുകയും ചെയ്തു. ശേഷം 1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയത്തിലൂടെ സുരേഷ് ഗോപി കൂടുതൽ സ്വീകാര്യമായി മാറി ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഓര്മിക്കപെടുന്ന ചിത്രവും .


അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്. എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ആ സിനിമയിലെ ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന പ്രസിദ്ധമായ സംഭാഷണ ശകലം ഇപ്പോഴും എല്ലാവരും ഓർത്തിരിക്കുന്നു 
നെടുനീളന്‍ ഡയലോഗുകള്‍ ഇല്ലാത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ അക്കാലത്ത് വിരളമായിരുന്നു.

ശേഷം അദ്ദേഹത്തെ തേടിയെത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ഈ ഒരു സ്വഭാവത്തിൽ പെടുന്നവയായിരിക്കുന്നു ലേലം, പത്രം എന്നീ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. 1997-ല് പുറത്തു വന്ന കളിയാട്ടം എന്ന സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ ഒഥല്ലോ എന്ന ഷേക്സ്പിയറീയൻ കഥാപാത്രത്തിന്റെ മലയാളാവിഷ്കാരമായിരുന്നു. ജയരാജായിരുന്നു സം‌വിധായകൻ..

 

മോഹന്‍ലാലിനു പിന്നാലെ ടൊയോട്ട ...
ഇപ്പോൾ രാജ്യസഭാ എംപി കൂടിയായ ഇദ്ദേഹം സേവനപ്രവര്‍ത്തനങ്ങളില്‍ മുന്നിലാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

OTHER SECTIONS