ഫിലിം ഫെയര്‍ സൌത്ത് മലയാളത്തിന്‍റെ അഭിമാനതാരങ്ങളായി നിവിന്‍, ദുല്‍ഖര്‍, വ ിനായകന്‍ , നയന്‍താര

By Subhalekshmi .18 Jun, 2017

imran-azhar

ഹൈദരാബാദ്: 64~ാമത്ത് ഫിലിം ഫെയര്‍ സൌത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ന
ിവിന്‍ പോളിയാണ് മികച്ച നടന്‍ (ആക്ഷന്‍ ഹീറോ ബിജു). വിനായകനെ മികച്ച
സഹനടനായി (കമ്മട്ടിപ്പാടം) തിരഞ്ഞെടുത്തു. കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് ദ
ുല്‍ഖര്‍ സല്‍മാനെ മികച്ച ക്രിട്ടിക്സ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. പുത
ിയനിയമം എന്ന ചിത്രത്തിലെ അഭിനയമികവിന് നയന്‍താരയ്ക്ക് മികച്ച നടിയായി ത
ിരഞ്ഞെടുത്തു. മഹേഷിന്‍റെ പ്രതികാരം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച
സംവിധായകന്‍.

 

ആശാശരത്താണ് മികച്ച സഹനടി (അനുരാഗകരിക്കിന്‍വെളളം). ഒപ്പം എന്ന ചി
ത്രത്തിലെ ചിന്നമ്മാ എന്ന ഗാനം ആലപിച്ച എംജി ശ്രീകുമാറാണ് മികച്ച ഗായകന്‍.
ഗാനം രചിച്ച മധു വാസുദേവന്‍ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം നേടി.ച
ിന്മയിയാണ് മികച്ച ഗായിക (ഊഞ്ഞാലില്‍~അനുരാഗകരിക്കിന്‍ വെളളം).

 

മലയാളിയായ മഞ്ജിമ മോഹനാണ് തമിഴിലെ മികച്ച പുതുമുഖ നായിക (അച്ചം
എന്‍പതു മടയമെടാ)