നിമിറിന്‍റെ പേരില്‍ പ്രിയനെ ട്രോളുന്നവരറിയാന്‍....

By webdesk.10 Jan, 2018

imran-azhar

മലയാളത്തില്‍ ദിലീഷ്പോത്തന്‍ ഒരുക്കിയ മഹേഷിന്‍റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ആണ് നിമിര്‍. മലയാളത്തില്‍ നിന്ന് ഹോളിവുഡോളം വളര്‍ന്ന പ്രിയസംവിധായകന്‍ പ്രിയദര്‍ശന്‍ ആണ് നിമിര്‍ ഒരുക്കിയത് . ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മല്ലൂസ് സംവിധായകനെ ട്രോളാന്‍ തുടങ്ങി. മലയാളത്തിലെ ന്യൂജെന്‍ ഹിറ്റ് തമിഴിലെടുത്ത് കുളമാക്കിയെന്ന രീതിയിലാണ് ട്രോളുകള്‍.

ഇത്തരം ട്രോളര്‍മാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സനൂജ് സുശീലന്‍ എന്ന സിനിമാപ്രേമി. ഒരു നീണ്ട കുറിപ്പാണ് ഇദ്ദേഹത്തിന്‍റെ മറുപടി. സിനിമാ പാരഡീസോ ക്ളബിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തത്.

 

 

 

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:

മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായ "ചിത്രം' ഹിന്ദിയില്‍ റീ~മേക്ക് ചെയ്തത് ബാപ്പയ്യ എന്നൊരു തെലുങ്കന്‍ സംവിധായകനായിരുന്നു. ആ സിനിമ കണ്ടിട്ട് ഹൃദയം തകര്‍ന്നു പോയ കഥ പ്രിയദര്‍ശന്‍ ഒരിടത്തു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് കിലുക്കം വിജയമായപ്പോള്‍ അത് സ്വന്തമായി തന്നെ റീമേക്ക് ചെയ്യാന്‍ പ്രിയന്‍ തീരുമാനിച്ചത്. "മുസ്കുറാഹത്' എന്ന പേരില്‍ പ്രിയന്‍ അത് ഹിന്ദിയില്‍ വീണ്ടും സംവിധാനം ചെയ്തു. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ പ്രാണ്‍ ലാല്‍ മേഹ്തയുടെ മകന്‍ ജയ് മെഹ്ത ആയിരുന്നു നായകന്‍. ചി ത്രം ബോക്സ് ഓഫീസില്‍ പൊട്ടിപ്പൊളിഞ്ഞു. ഒരുവിധമുള്ള സംവിധായകരെല്ളാം പെട്ടി മടക്കുന്ന സന്ദര്‍ഭം. പക്ഷെ പ്രിയന്‍ തന്‍റെ തോല്‍വിയെ ബുദ്ധിപൂര്‍വം നിരീക്ഷിച്ചു.തന്‍െറ സിനിമ കാണാന്‍ വരുന്നവരുടെ സെന്‍സിബിലിറ്റി എന്നത് കണക്കിലെടുക്കാതിരുന്നതാണ് തന്‍െറ പരാജയം എന്ന് അദ്ദേഹം മനസ്സിലാക്കി. മലയാളി പ്രേക്ഷകരെ പോലെയല്ള ഉത്തരേന്ത്യയിലെ േപ്രകഷകര്‍. എല്ളാം അവര്‍ക്കു വിശദമായി തന്നെ കാണിച്ചുകൊടുക്കേണ്ടി വരും. അപ്പോള്‍ വിഷയം സിനിമയുടേതല്ള, തന്‍റെ സ്റ്റൈല്‍ ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

 

 

അവിടെ നിന്നാണ് ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ പിറവി തുടങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളായ പല സിനിമകളും അദ്ദേഹം ഹിന്ദിയിലേക്ക് മാറ്റി വിജയം കൊയ്തു. കരിയര്‍ പൊട്ടി പൊളിഞ്ഞു നിന്നിരുന്ന അക്ഷയ് കുമാറിനെ ആക്ഷന്‍ഹീറോ പരിവേഷത്തില്‍ നിന്ന് കുടുംബ ചിത്രങ്ങളിലെ നായകനാക്കി. അദ്ദേഹത്തിന്‍റെ താരമൂല്യം കോട ികള്‍ കടന്നു. മുഖം മുഴുവന്‍ മസിലെന്ന് പേര് കേട്ട സുനില്‍ ഷെട്ടിയെ കൊണ്ട് വരെ ഹാസ്യ രംഗങ്ങള്‍ അഭിനയിപ്പിച്ചു. അമിതാഭ് ബച്ചന്‍ , ഷാറൂഖ് ഖാന്‍ , സല്‍മാന്‍ ഖാന്‍ പോലെയുള്ള വന്‍ താരങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ചിത്രം ചെയ്യാന്‍ മുന്നോട്ടു വന്നു.ഷാരൂഖ് ഖാനെ പോലെയുള്ള വന്പന്‍ താരങ്ങള്‍ വരെ പ്രിയന്‍ സര്‍ എന്ന് മാത്രം അഭിസംബോധന ചെയ്യുന്ന വിധം അവിടത്തെ സിനിമാക്കാരുടെ ബഹുമാനം പിടിച്ചു പറ്റാന്‍ രണ്ടാം വരവില്‍ അദ്ദേഹത്തിന് കഴിഞ്ഞു. അക്ഷയ് കുമാര്‍ ഇപ്പോളും തന്‍റെ എല്ളാ വിജയങ്ങള്‍ക്കും പ്രധാന കാരണം പ്രിയന്‍ സര്‍ ആണെന്ന് അവസരം കിട്ടുന്പോഴെല്ളാം ആവര്‍ത്തിക്കാറുമുണ്ട്.

 

ആ പ്രിയദര്‍ശനാണ് ഇപ്പോള്‍ മഹേഷിന്‍റെ പ്രതികാരം തമിഴില്‍ "നിമിര്‍' എന്ന പേരില്‍ അവതരിപ്പിക്കുന്നത്.അതിന്‍റെ ട്രെയിലര്‍ കണ്ടിട്ട് "അയ്യേ ഇതെന്തു പടം, മഹേഷിന്‍റെ ഏഴയലത്തു പോലും വരില്ള' എന്നൊക്കെ അഭിപ്രായപ്പെട്ടവര്‍ മനസ്സിലാക്കേണ്ട കാര്യമിതാണ്.

 

നിമിര്‍ ഒരു തമിഴ് കൊമേഴ്സ്യല്‍ ചിത്രമാണ്.തമിഴര്‍ക്ക് ഇഷ്ടമായാല്‍ ഇത് അവിടെ ഓടിക്കോളും ഇല്ളെങ്കില്‍ പരാജയപ്പെടും.അല്ളാതെ മഹേഷിന്‍െറ പ്രതികാരം തമിഴില്‍ എടുത്തു മലയാള ികളെ കാണിക്കുകയായിരുന്നില്ളല്ളോ പ്രിയന്‍റെ ലക്ഷ്യം..!?

 

ഇപ്പോഴും പ്രിയദര്‍ശനെ വെറുമൊരു കോപ്പിയടി സംവിധായകന്‍ മാത്രമായി കാണുന്നത് ഒരുപക്ഷെ നാം മലയാളികള്‍ മാത്രമായിരിക്കും.സാങ്കേതികമായും കഥ പറച്ചിലിലും അനന്യ
സാധാരണമായ ഒരു ശൈലിയുള്ള പ്രതിഭാശാലിയാണ് പ്രിയദര്‍ശന്‍.പല സിനിമകളിലൂടെ അദ്ദേഹം അത് കാട്ടിത്തന്നതുമാണ്.

നിമിര്‍ ഒന്നും അതിനൊരു തടസ്സമല്ള..!

OTHER SECTIONS