മകളുടെ കൂട്ടുകാരിയുമായുളള സൌഹൃദത്തിന്‍റെ കഥ പറഞ്ഞ് അങ്കിള്‍

By SUBHALEKSHMI B R.07 Sep, 2017

imran-azhar

2017~ലും 18ലും മമ്മൂക്കയ്ക്ക് തിരക്കോട് തിരക്കാണ്. പിറന്നാള്‍ ദിനത്തില്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ ഒരുക്കുന്ന അബ്രഹാമിന്‍റെ സന്തതികള്‍ പ്രഖ്യാപിക്കപ്പെട്ടു. അതിനും മുന്പേ നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അജയ്വാസുദേവ് ചിത്രം മാസ്റ്റര്‍ പീസ് താമസിയാതെ തിയേറ്ററുകളിലെത്തും. ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ പ്രമേയം കൊണ്ടു തന്നെ വ്യത്യസ്തമാണ്. നടന്‍ ജോയ് മാത്യുവിന്‍റെ കഥയാണ് സിനിമക്കാധാരം. ജോയ് മാത്യു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. മകളുടെ കൂട്ടുകാര ിയോടുളള സൌഹൃദമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രീകരണം സെപ്തംബര്‍ അവസാനവാരം കോഴിക്കോട് ആരംഭിക്കും.

OTHER SECTIONS