പിന്നണിഗായികയായി വൈഷ്ണവികുട്ടി; ചാച്ചാജിയിലെ ഗാനം കേൾക്കാം

By Sooraj Surendran .17 11 2019

imran-azhar

 

ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് വൈഷ്ണവിക്കുട്ടി. ചാച്ചാജി എന്ന ചിത്രത്തിൽ വൈഷ്ണവി പണിക്കർ ആലപിച്ച ഗാനം ശ്രദ്ധേയമാകുകയാണ്. 'ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച' എന്ന് തുടങ്ങുന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചിരിക്കുന്നത്. എംജി ശ്രീകുമാർ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ എം ഹാജ മൊയ്തീൻ ആണ്. മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേര്‍ത്തുവെച്ച മനുഷ്യസ്‌നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ചാച്ചാജി എന്ന സിനിമ പറയുന്നത്.

സുരഭി ലക്ഷ്മി, എ.എ.റഹിം, ബേബി കൃഷ്ണശ്രീ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, വി.കെ.ബൈജു, ദീപക്‌രാജ് പുതുപ്പള്ളി, അഷ്‌റഫ് പേഴുംമൂട്, ആന്റണി അറ്റലസ്, നൗഫ നജ്മ , തഹത്ത് ബാബു, ഷിബു ഡാസ്‌ലര്‍, ബിസ്മിന്‍ഷാ, ബിജു ബാലകൃഷ്ണന്‍, എം.ജി.കാവ് ഗോപാലകൃഷ്ണന്‍, ദിയ, ആഷിക് അശോക്, മാളവിക എസ്.ഗോപന്‍, മായ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പ്രവാസി റഹിം ആണ് ചിത്രം നിർമ്മിക്കുന്നത്.

 

 

OTHER SECTIONS