ആമിറിന്റെ ആയിരം കോടി ബജറ്റ് വരുന്ന 'മഹാഭാരതത്തിൽ' പുതുമുഖങ്ങൾക്കും അവസരം

By Sarath Surendran.01 Sep, 2018

imran-azhar

 


റിലയൻസുമായി ചേർന്ന് ബോളിവുഡ് താരം ആമിർ ഖാൻ തന്നെ നിർമിക്കുന്ന ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിർ ഖാൻ പരിഗണിക്കുക. അതിനായി രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖങ്ങളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആമിര്‍ ഖാൻ.‌‌ മഹാഭാരത ഇതിവൃത്തമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ അന്യഭാഷയിലെ സൂപ്പർതാരങ്ങൾക്ക് പുറമെ പ്രഭാസും അഭിനയിക്കുമെന്ന വാർത്തയാണ് സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്ന മറ്റൊരു വിവരം. ചിത്രത്തിനായി ആമിർ ഖാൻ പ്രഭാസിനെ സമീപിച്ചിരിക്കുകയാണ്.

 

സിനിമയിൽ അർജുനന്റെ വേഷത്തിലേയ്ക്കാണ് പ്രഭാസിനായി മാറ്റി വച്ചിരിക്കുന്നതെന്ന് പ്രമുഖമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുകേഷ് അംബാനിയുമായി ചേർന്ന് ആമിർ നിർമിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. മഹാഭാരതം ചെയ്യാനുളള തയാറെടുപ്പിലാണ് ആമിർ. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിൽ കൃഷ്ണനായി ആമിറും ദ്രൗപതിയായി ദീപിക പദുക്കോണുമാണ് എത്തുന്നത്.

 

OTHER SECTIONS