സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് അസംബ്ലിയിൽ പേര് വിളിക്കുമെന്നും പ്രിൻസിപ്പിൾ താക്കീത് ചെയ്തു: അമീർ ഖാൻ

By santhisenanhs.09 08 2022

imran-azhar

 

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. 1994 ൽ പുറത്ത് ഇറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റ ഹിന്ദി പതിപ്പാണിത്. കരീന കപൂർ, നാഗ ചൈതന്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഓഗസ്റ്റ് 11 ആണ് തിയറ്റുകളിൽ എത്തുന്നത്.

 

ലാൽ സിങ് ഛദ്ദ പ്രദർശനത്തിനൊരുങ്ങുമ്പോൾ തന്റെ ബാല്യകാലത്തെ കുറിച്ച് വാചാലനാവുകയാണ് നടൻ ആമിർ ഖാൻ. ഒരു പ്രമുഖമാധ്യമത്തിലാണ് അഭിമുഖത്തിലാണ് കുട്ടികാലത്ത് നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് നടൻ പറഞ്ഞത്. സ്കൂൾ ഫീസ് അടക്കാൻ പോലും ഇല്ലായിരുന്ന ബാല്യകാലമായിരുന്നു നടന്റേത്.

 

ആറാം ക്ലാസിൽ ആറ് രൂപ, ഏഴാം ക്ലാസിൽ ഏഴുരൂപ, എട്ടാം ക്ലാസിൽ എട്ടുരൂപ എന്നിങ്ങനെയായിരുന്നു സ്കൂൾ ഫീസ് . താനും സഹോദരങ്ങളും ഫൈസൽ ഖാൻ, ഫർഹത്ത് ഖാൻ, നിഖാത്ത് ഖാൻ എപ്പോഴും ഫീസ് അടക്കാൻ വൈകും. രണ്ട് തവണ സ്കൂളിലെ പ്രിൻസിപ്പിൾ താക്കീത് ചെയ്തു. ഇനിയും വൈകിയാൽ അസംബ്ലിയിൽ എല്ലാവരുടെ മുന്നിൽ വെച്ച് പേര് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

നിർമാതാവായിരുന്ന താഹിർ ഹുസൈന്റേയും സീനത്ത് ഹുസൈന്റേയും മകനാണ് ആമിർ ഖാൻ. ബാലതാരമായി സിനിമയിൽ എത്തിയ നടൻ പിന്നീട് ബോളിവുഡിലെ ഹിറ്റ് നായകനായി മാറുകയായിരുന്നു.

OTHER SECTIONS