മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ആമിര്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയായി

By Shyma Mohan.31 May, 2018

imran-azhar


    മകളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ സോഷ്യല്‍ മീഡിയയുടെ ആക്രമണം. മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാനും മകള്‍ ഇറയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ആമിര്‍ ഖാന്‍ പങ്കുവെച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. പുല്‍ത്തകിടിയില്‍ ഇരിക്കുന്ന ആമിര്‍ ഖാന്റെ മടിയില്‍ മകള്‍ ഇറ ഇരിക്കുന്ന ചിത്രത്തിന് അടിയില്‍ വന്ന കമന്റുകളില്‍ പലതും അച്ഛന്‍ - മകള്‍ ബന്ധത്തിനപ്പുറം ലൈംഗികത കണ്ടുകൊണ്ടുള്ളതും സഭ്യതയെ മറികടക്കുന്നതുമായിരുന്നു. ചിലര്‍ ഇറയുടെ വസ്ത്രത്തെ വിമര്‍ശിച്ചും പരസ്യമായല്ല ഇതെല്ലാം ചെയ്യേണ്ടതെന്നും അടച്ചിട്ട വാതിലിനുള്ളിലാണ് വേണ്ടതെന്നുമുള്ള മോശം കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം ആമിറിനെയും കുടുംബത്തെയും പിന്തുണച്ചും അച്ഛന്‍ - മകള്‍ ബന്ധത്തെ മറ്റൊരു രീതിയില്‍ കാണുന്നവര്‍ക്കെതിരെയും ചിലര്‍ വിമര്‍ശനവുമായി കമന്റുകളിട്ടുണ്ട്.  


OTHER SECTIONS