By Sooraj Surendran.31 07 2019
ഞാൻ ജാക്സണല്ലെടാ എന്ന ഹിറ്റ് ഗാനത്തിന് ശേഷം അമ്പിളിയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആരാധികേ... മഞ്ഞുതിരും വഴിയരികെ... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് ടീമാണ് ഈ ഗാനം പുറത്തുവിട്ടത്. സൗബിന് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജോണ്‍ പോള്‍ തന്നെ രചന നിര്‍വഹിച്ച സിനിമ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര് മേഹ്ത, സി.വി സാരധി, എ.വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പുതുമുഖമായ തന്വി റാം ആണ് നായിക. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അമ്പിളിയിലെ ആദ്യ ലിറിക്കൽ വീഡിയോ 10 ലക്ഷം കാഴ്ചക്കാരുമായി സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്.