ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു

By SM.06 08 2022

imran-azhar

 


കൊച്ചി: നടന്‍ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായിരുന്ന അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

 

വെബ് സീരീസുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന സജീദ് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത് ആരാധകരെ നേടിയെടുത്തു. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളം എന്ന പേര് താരം സ്വീകരിച്ചത്.

 

കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങിയ റോളുകളിലൂടെ സിനിമാഭിനയം ആരംഭിച്ച താരം ജാനേമന്നിലെ മാക്‌സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലൂടെ ശ്രദ്ധേയനായി.

 

OTHER SECTIONS