കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ തൊട്ട് സൂര്യ

By sruthy sajeev .12 Jan, 2018

imran-azhar


താരാരാധനയില്‍ തമിഴ്‌നാട്ടുകാര്‍ എന്നും മുന്‍പിലാണ്. അത്തരത്തില്‍ ഒരു താരാധനയ്ക്കിടെയുണ്ടായ സംഭവമാണ് ഇപ്പോള്‍ സോഷ്യന്‍മീഡിയയില്‍ വൈറല്‍. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സൂപ്പര്‍ ഹീറോയാണ് തമിഴ് സൂപ്പര്‍താരം സൂര്യ. ആരാധകര്‍ ഒരിക്കലും തന്റെ കാലില്‍ വീഴരുതെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം
തന്റെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ തന്റെ കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ തൊഴുതാണ് താരം ഏവരെയും അതിശയപ്പെടുത്തിയത്.

 

സ്‌റ്റേജില്‍ നിന്ന സൂര്യയ്‌ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട ആരാധകരെ കടത്തി വിടാന്‍ സൂര്യ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്റ്റേജില്‍ ഓടിക്കയറിയ ആരാധകരില്‍ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍ തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

OTHER SECTIONS