ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റു

By Shyma Mohan.15 Aug, 2018

imran-azhar


    കൊച്ചി: തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നടി അമല പോളിന്റെ കൈക്ക് പരിക്കേറ്റു. അതോ അന്ത പറവൈ പോല എന്ന തമിഴ് സിനിമയുടെ സ്റ്റണ്ട് രംഗം ഡ്യൂപ്പില്ലാതെ ചിത്രീകരിക്കുന്നതിനിടെയാണ് അമല പോളിന് പരിക്കേറ്റത്. പരിക്കേറ്റ താരം കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ കൈ ഞെരിഞ്ഞ് ലിഗ്‌മെന്റ് പൊട്ടുകയായിരുന്നു. കൈ പ്ലാസ്റ്ററിട്ട് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.