അതിഗംഭീര മേക്കോവറില്‍ ഖുശ്ബു

By SM.26 07 2022

imran-azhar

 


തെന്നിന്ത്യന്‍ താരവും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെച്ചത്. ഏതാണ്ട് 15 കിലോയാണ് നടി വര്‍ക്ക്ഔട്ടിലൂടെ കുറച്ചിരിക്കുന്നത്. 'ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വില കുറച്ചുകാണരുത് എന്ന കുറിപ്പോടു കൂടിയാണ് ഖുശ്ബു' ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

2020ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ വേളയിലാണ് ഖുശ്ബുവിന്റെ ശരീര ഭാരം കുറഞ്ഞതായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തതിനാലാണെന്നായിരുന്നു താരത്തിന്റെ മറുപടി. ഒപ്പം യോഗയും സഹായിച്ചതായി ഖുശ്ബു പറഞ്ഞിരുന്നു. അന്ന് 93 കിലോയില്‍ നിന്ന് 79 കിലോയായി ശരീരഭാരം കുറച്ചിരുന്നു താരം. 10 കിലോ കൂടി കുറച്ച് 69ല്‍ എത്തുകയാണ് അടുത്ത നീക്കമെന്നും താരം വ്യക്തമാക്കിയിരുന്നു.

 

 

OTHER SECTIONS