നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ...; ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചു നിമ്രത്

By santhisenanhs.04 05 2022

imran-azhar

 

ബോളിവുഡ് താരം നിമ്രത് കൗറിന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ ചിത്രം ദസ്‌വിയിൽ പ്രധാന വേഷത്തിൽ നിമ്രത് എത്തിയിരുന്നു. രൂപമാറ്റം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കാറുള്ള താരം നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങ് പരാമശങ്ങൾക്ക് എതിരെയാണ് താരം രംഗത്തു എത്തിയിരിക്കുന്നത്.

 

സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ ശരീരഭാരം കൂടുന്നതിനെക്കുറിച്ച് താരത്തെ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശരീരഭാരം കൂട്ടിയതിന്റെയും കുറച്ചതിന്റെയും ചിത്രങ്ങളുൾപ്പെടുത്തി താരം ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

 

എല്ലായ്‌പ്പോഴും, ഉയർന്ന കലോറിയുള്ള ഭക്ഷണം ഞാൻ കഴിക്കുന്നത് കാണുമ്പോൾ, എന്റെ ചുറ്റുമുള്ള ചില ആളുകൾക്കെങ്കിലും ഞാൻ തെറ്റാണ് ചെയ്യുന്നതെന്ന് ഉറക്കെ പറയണമെന്നുണ്ടായിരുന്നു. അവർ ഇക്കാര്യത്തെക്കുറിച്ച് പറയാൻ അവകാശമുണ്ടെന്ന മട്ടിലായിരുന്നു പ്രതികരണം. എന്നാൽ അതൊരു മോശം പരാമർശമാണ്, ഞാൻ എന്തു കഴിക്കണം, എന്തു കഴിയ്ക്കണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് അവകാശമുണ്ട്. അതിൽ അവരുടെ ഉപദേശം ആവശ്യമില്ല.

 

ഞാൻ വണ്ണം കൂട്ടുമ്പോഴോ തടി കൂടുമ്പോഴോ ശ്രദ്ധിച്ചിരുന്നത് എനിക്ക് ചുറ്റിലുമുള്ളവരെയായിരുന്നു. അല്ലാതെ ഫോണിന് പിന്നിൽ മറഞ്ഞിരിക്കുന്നവരെയല്ലായിരുന്നു. എനിക്ക് എന്റെ പ്രിയപ്പെട്ടവരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി. കുറ്റം പറയുന്നവരുടെ മനസ്സ് പ്രത്യേക രീതിയിൽ കണ്ടീഷൻ ചെയ്തുവെച്ചിരിക്കുകയാണ്. അവർക്ക് ആരെക്കുറിച്ചും എന്തും പറയാം, ആരുടെ ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും, സ്വകാര്യ ഇടങ്ങളിൽനിന്നു എന്തോ അവകാശമുള്ളതുപോലെ സംസാരിക്കാം.

 

ഇക്കൂട്ടർ ശരിയുടെയും തെറ്റിന്റെയും പവിത്രത തിരിച്ചറിയുന്നില്ല. പലപ്പോഴും അടിസ്ഥാന മര്യാദ പോലുമില്ല. ഇവർക്ക് വ്യക്തിപരമായ ഒരു അവബോധം പല കാര്യങ്ങളിലും വേണം. കാലഘട്ടത്തിന്റെ ആവശ്യമാണതെന്ന് നമ്രത പറയുന്നു. എന്റെ ജോലിക്ക് എനിക്ക് കൃത്യമായി വേതനം കിട്ടുന്നുണ്ട്. പക്ഷെ, മോശം അഭിപ്രായങ്ങൾ ചിലപ്പോൾ ജോലിയേയും ബാധിക്കാറുണ്ട്. മിക്കപ്പോഴും ഒറ്റപ്പെട്ടതായി തോന്നലുണ്ടാകും. ഇത്തരം കമന്റുകൾ കേട്ട് എങ്ങനെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും എന്നും നിമ്രത് ചോദിക്കുന്നു.

OTHER SECTIONS