ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമൊപ്പം രജീഷ വിജയന്റെ ആദ്യ മെട്രോ യാത്ര

By S R Krishnan.19 Jun, 2017

imran-azhar

 

കൊച്ചി: സാമൂഹ്യ നീതി വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അഗതി മന്ദിരത്തിലെ അന്തേവിസാകള്‍ക്കും ഒപ്പം മെട്രോ ടെയിന്‍ യാത്ര നടത്തി നടി രജീഷ വിജയന്‍. ഇന്നലെ സാമൂഹ്യ നാതി വകുപ്പ് ഇവര്‍ക്കു വേണ്ടി നടത്തിയ പ്രത്യേക മെട്രോ യാത്രയിലാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാര ജേതാവു കൂടിയയായ രജീഷയും പങ്കെടുത്തത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വൃദ്ധ അന്തേവാസികള്‍ക്കും ഒപ്പം സെല്‍ഫിയെടുത്തും അവര്‍ക്കൊപ്പം കളിച്ചം ചിരിച്ചുമായിരുന്നു താരത്തിന്റെ ആദ്യ മെട്രോയാത്ര. രജീഷയെക്കൂടാതെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ, വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ ഐഎഎസ്‌ എന്നിവരും യാത്രയിലുണ്ടായിരുന്നു