നടി സജിത മഠത്തിലിന്റെ അമ്മ സാവിത്രി അന്തരിച്ചു

By Online Desk.20 Aug, 2018

imran-azhar


    കോഴിക്കോട്: നടിയും നാടക പ്രവര്‍ത്തകയുമായ സജിത മഠത്തിലിന്റെ അമ്മ സാവിത്രി(77) അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പ്രളയജലം ഒഴിയാന്‍ അമ്മ കാത്തുനിന്നില്ല എന്ന കുറിപ്പോടെ സജിത മഠത്തില്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കല്ലായി ജിയുപി സ്‌കൂള്‍ പ്രധാന അധ്യാപികയായിരുന്ന സാവിത്രി കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം, സിപിഐഎം ബൈപ്പാസ് ഈസ്റ്റ് ബ്രാഞ്ചംഗം, മഹിളാ അസോസിയേഷന്‍ കല്ലായി മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.