നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചയിലേക്ക് മാറ്റി

By online desk .15 09 2020

imran-azhar

 


കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണ കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു. കേസിൽ നടനും എം എൽ എ യും ആയ മുകേഷും ഹാജരായി.

 

കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയിൽ വാദം നടക്കുന്നതിനിടയിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയിൽ അപേക്ഷ നല്‍കിയത്. തൃശൂർ ടെന്നീസ് ക്ലബ്ബിൽ വെച്ച് ദിലീപും, പൾസർ സുനിയും കൂടിക്കാഴ്ച നടത്തിയത് കണ്ടത് പോലീസിന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ അപേക്ഷയിലുള്ളത്.

OTHER SECTIONS