പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഹോളിവുഡ് നടിക്ക് ദാരുണാന്ത്യം

By Shyma Mohan.01 Sep, 2018

imran-azhar


    ലോസ് ആഞ്ചല്‍സ്: പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഹോളിവുഡ് നടി വനേസ മാര്‍ക്കസിനെ പോലീസ് വെടിവെച്ചുകൊന്നു. കാലിഫോര്‍ണിയയിലെ സൗത്ത് പസാഡേന സിറ്റി പോലീസാണ് വനേസയുടെ വീട്ടിനു മുന്നില്‍ വെച്ച് വെടിവെച്ചിട്ടത്. പ്രമുഖ ടെലിവിഷന്‍ സീരീസായ ഇആര്‍, സ്റ്റാന്റ് ആന്റ് ഡെലിവര്‍ എന്നിവയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന നടിക്ക് മാനസികവും ശാരീരീകവുമായി പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ താമസിച്ച് വീടിന്റെ ഉടമസ്ഥന്‍ അറിയിച്ചത് പ്രകാരം പരിശോധിക്കാന്‍ എത്തിയതായിരുന്നു പോലീസ്. മനഃശാസ്ത്ര വിദഗ്ധര്‍ അടങ്ങിയ സംഘം വനേസയോട് ഒരുമണിക്കൂര്‍ സംസാരിക്കുകയും ചികിത്സ വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍ അപ്രതീക്ഷിതമായി ഇവര്‍ പോലീസിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ബിബി വിഭാഗത്തില്‍പെട്ട സെമി ഓട്ടോമാറ്റിക് റൈഫിളിനോട് സാദൃശ്യമുള്ള തോക്കുപയോഗിച്ചാണ് ഇവര്‍ പോലീസിനെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടിയെ വെടിവെക്കുകയായിരുന്നു.

OTHER SECTIONS