ഗ്രാമി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അഡെലിന്‍റെ 25 ഹലോ

By Subha Lekshmi B R.13 Feb, 2017

imran-azhar

ലൊസാഞ്ചലസ്: വീണ്ടും ഗ്രാമി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി അഡെല്‍. ആറു പുരസ്കാരങ്ങളാണ് അഡെലിന്‍റെ 25 എന്ന ആല്‍ബവും ഹലോ എന്ന ഗാനവും നേടിയത്. റെക്കോര്‍ഡ് ഓഫ് ദ് ഇയര്‍, സോങ് ഓഫ് ദ് ഇയര്‍, മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് പുരസ്കാരങ്ങളാണ് ഹലോ എന്നഗാനം നേടിയത്. ആല്‍ബം ഓഫ് ദ് ഇയര്‍, മികച്ച പോപ് വോക്കല്‍ ആല്‍ബം എന്നിങ്ങനെ രണ്ടു പുരസ്കാരങ്ങളാണ് 25 നേടിയത്. ഹലോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഗ്രെഗ് കേഴ്സിന്‍ പ്രൊഡ്യൂസര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം നേടി.

 

അഞ്ചു പുരസ്കാരങ്ങള്‍ നേടിയ ബ്ളാക്ക്സ്റ്റാര്‍ ആണ് പുരസ്കാര നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. 2016 ജനുവരിയില്‍ അന്തരിച്ച ഡേവിഡ് ബോവി പുറത്തിറക്കിയ ബ്ളാക്ക്സ്റ്റാര്‍ മികച്ച റോക്ക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടെര്‍നേറ്റീവ് മ്യൂസിക്ക് ആല്‍ബം, ബെസ്റ്റ് എഞ്ചിനീയര്‍ഡ് ആല്‍ബം, ബെസ്റ്റ് നോണ്‍ക്ളാസ്സിക്കല്‍ ആല്‍ബം, ബെസ്റ്റ് റെക്കോര്‍ഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച മ്യൂസിക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്കാരം "സിങ് മീ ഹോം' നേടി. ഇന്‍ഫിനിറ്റി പ്ളസ് വണ്‍ മികച്ച ചില്‍ഡ്രന്‍സ് ആല്‍ബം പുരസ്കാരം നേടിയപ്പോള്‍
മികച്ച കോമഡി ആല്‍ബത്തിനുള്ള പുരസ്കാരം ടോക്കിങ് ഫോര്‍ ക്ളാപ്പിങ് നേടി. കളര്‍ പര്‍പ്പിള്‍ മികച്ച മ്യൂസിക്കല്‍ തീയറ്റര്‍ ആല്‍ബത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

 

പാര്‍ക്ക്വുഡ് എന്‍െറര്‍ടെയിന്‍മെന്‍റ് പുറത്തിറക്കിയ ഫോര്‍മേഷന്‍ മികച്ച മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്കാരം നേടി. ചാന്‍സ് ദ് റാപ്പറിനു മികച്ച പുതുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

OTHER SECTIONS