100-ലധികം ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം അവൾ ഞങ്ങളിലേക്ക്; നിക്കിനും മകൾക്കുമൊപ്പംആദ്യ ചിത്രം വൈറൽ

By santhisenanhs.09 05 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് പ്രിയ താരം പ്രിയങ്ക ചോപ്ര മകളുടെ ആദ്യ ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞ വാക്കുകളാണ്. അമ്മ ആയതിന്റെ സന്തോഷം പങ്കുവച്ചു താരം പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലാണ്.

 

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച വിവരം ഏതാനും നാളുകൾക്ക് മുൻപാണ് പ്രിയങ്കയും നിക്കും ലോകത്തോട് അറിയിച്ചത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് അഭിനന്ദനങ്ങളും ലോകത്തിന്റെ പല കോണിൽ നിന്നും എത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആരാധകരോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും സ്വകാര്യത ആവശ്യപ്പെട്ട ദമ്പതികൾ കുട്ടിയുടെ പേരോ ലിംഗമോ സ്ഥിരീകരിച്ചിരുന്നില്ല.

 

ഇതിനു ശേഷമാണ് ഔദ്യോഗിക രേഖകളിലെ പേര് പുറത്ത് വിട്ടുകൊണ്ട് ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമം രംഗത്തെത്തിയത്. ജനന സർട്ടിഫിക്കറ്റ് അനുസരിച്ച് പ്രിയങ്കയും നിക്കും തങ്ങളുടെ പെൺകുഞ്ഞിന് മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പേരിട്ടിരിക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പേരിനെകുറിച്ചൊന്നും താരദമ്പതികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ കടന്നു പോയ സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല. നിരവധി ആളുകൾ ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. എൻ.ഐ.യുവിലെ 100ലധികം ദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ മകൾ ഒടുവിൽ വീട്ടിലെത്തി. ഓരോ കുടുംബത്തിന്റെയും യാത്ര അദ്വിതീയമാണ്. അതേപോലെ ഞങ്ങളുടേത് വെല്ലുവിളി നിറഞ്ഞ ഏതാനും മാസങ്ങളായിരുന്നു, അതുകൊണ്ട് തന്നെ ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതും തികവുറ്റതുമാണ് ഈ ദിവസങ്ങൾ എന്ന് ഞങ്ങൾക്ക് വ്യക്തമായി.

 

ഞങ്ങളുടെ കുഞ്ഞു മകൾ ഒടുവിൽ ഞങ്ങളിലേക്ക് എത്തിയതിലുള്ള സന്തോഷം വളരെ വലുതാണ്. ഓരോ ചുവടിലും നിസ്വാർത്ഥമായി ഒപ്പം നിന്ന റാഡി ചിൽഡ്രൻസ് ലാ ജൊല്ല, ലോസ് ഏഞ്ചൽസിലെ സെഡാർ സിനായ് എന്നിവിടങ്ങളിലെ ഓരോ ഡോക്ടർക്കും നഴ്‌സിനും സ്പെഷ്യലിസ്റ്റിനും നന്ദി പറയുന്നു. ഞങ്ങളുടെ അടുത്ത അധ്യായം ഇപ്പോൾ ആരംഭിക്കുകയാണ്, മമ്മിയും ഡാഡിയും നിന്നെ സ്നേഹിക്കുന്നു. ഒപ്പം മറ്റാരേക്കാളും, എന്നെ ഒരു അമ്മയാക്കിയതിനു നന്ദി നിക്ക് ജോനാസ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു... താരം കുറിച്ചു.

OTHER SECTIONS