കടും നിറങ്ങളിൽ തിളങ്ങി ഐശ്വര്യയും തൃഷയും; സ്റ്റൈലിഷ് ചിത്രങ്ങൾ വൈറൽ

By santhisenanhs.25 09 2022

imran-azhar

 

ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള നടിമാരാണ് ഐശ്വര്യാ റായിയും തൃഷ കൃഷ്ണനും. ഇരുവരും ഒന്നിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30-ന് ആണ് തിയേറ്ററുകളിലെത്തുക. അതിനായുള്ള പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരസുന്ദരിമാര്‍.

 

ഇത്തരമൊരു പരിപാടിക്കിടെ പകര്‍ത്തിയ ഐശ്വര്യയുടേയും തൃഷയുടേയും വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ഇരുവരുടെയും ലുക്കുകളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. കറുപ്പ് നിറത്തിലുള്ള സാരിയിലാണ് തൃഷ തിളങ്ങിയത്. ഷിമ്മെറി ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ചുവപ്പില്‍ ഗോള്‍ഡണ്‍ വര്‍ക്കുകളുള്ള സല്‍വാര്‍ സ്യൂട്ട് ആണ് ഐശ്വര്യ ധരിച്ചത്.

 

പ്രമോഷന്‍ പരിപാടിക്കിടെ വേദിയില്‍ നില്‍ക്കുന്ന ഐശ്വര്യയോട് ലോകത്തുള്ള എല്ലാ തെലുങ്ക് ആണ്‍കുട്ടികളും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത് യു ആര്‍ വൗ എന്നാണെന്ന് അവതാരകന്‍ പറയുന്നുണ്ട്. ഇതിന് മറുപടി എന്നോണം തൃഷ പറയുന്ന വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും അങ്ങനെ തന്നെയാണ് എന്നാണ് തൃഷ അവതാരകനോട് പറയുന്നത്. ഇതുകേട്ട് ചിരിയോടെ തൃഷയെ ചേര്‍ത്തുപിടിക്കുന്ന ഐശ്വര്യയേയും വീഡിയോയില്‍ കാണാം.



OTHER SECTIONS