ഭസ്മം കൊണ്ട് രജനിയുടെ നെറ്റിയില്‍ തൊടുന്ന ആ മൂന്നു വരകള്‍ക്ക് പിന്നിലെ കഥ മകള്‍ ഐശ്വര്യ വെളിപ്പെടുത്തുന്നു

By Farsana Jaleel.05 Jan, 2017

imran-azhar

 

ഭസ്മം കൊണ്ട് രജനി നെററിയില്‍ തൊടുന്ന ആ മൂന്നു വരകള്‍ക്ക് പിന്നിലെ കഥ മകള്‍ ഐശ്വര്യ വെളിപ്പെടുത്തുന്നു. ആപ്പിള്‍ മരത്തിന്റെ തണലില്‍ എന്ന പുസ്തകത്തിലാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ പുസ്തകത്തില്‍ അമ്മയും ധനുഷും പരാമര്‍ശിക്കപ്പെടുന്നെങ്കിലും രജനി കാന്താണ് ഹൈലറ്റ്.

അപ്പയുടെ ഭസ്മകുറിയെ കുറിച്ച് മകള്‍ ഐശ്വര്യ മനസ്സുതുറക്കുന്നു. രാവിലെയും വൈകിട്ടും കുളികഴിഞ്ഞ് ഭസ്മം കൊണ്ട് മൂന്ന് വരകള്‍ അപ്പ നെറ്റിയില്‍ വരയ്ക്കും. നെറ്റിയില്‍ കുറി തൊട്ട ശേഷം ആ മുഖത്ത് വല്ലാത്ത ശാന്തതയാണ്. ബാംഗ്ലൂരിനടുത്ത് ഗവിപുരം ഗവ.സ്‌കൂലിലാണ് അപ്പ പഠിച്ചത്. സ്‌കൂളിലേക്കുള്ള യാത്രയില്‍ പുരാതനമായ ഗവിഗംഗദീശ്വര ക്ഷേത്രമുണ്ട്. അതിനടുത്തു തന്നെ കൂറ്റന്‍ മലയും. ഈ മലയൊന്നു കയറണമെന്ന് അപ്പ എന്നുമാഗ്രഹിക്കും.

ഒരു ദിവസം സ്‌കൂളില്‍ പോകാതെ അപ്പ നേരെ മലകയറി. മലകയറുന്നേരം മഴപ്പെയ്യുന്നുണ്ടായിരുന്നു. മുകളില്‍ ചെന്നപ്പോള്‍ ഒരു സന്യാസി. അപ്പയുടെ നെറ്റിയില്‍ ആദ്യം ഭസ്മം തൊടീച്ചത് അഞ്ജാതനായ ഈ സ്വാമിയായിരുന്നു. അതിപ്പോഴും തുടരുന്നു.

OTHER SECTIONS