കൈയ്യില്‍ തോക്കേന്തി വിശ്രമിക്കുന്ന അജിത്ത്; തുണിവ് ഫസ്റ്റ് ലുക്ക് ട്രെൻഡിംഗ്

By santhisenanhs.22 09 2022

imran-azhar

 

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. തുണിവ് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ തോക്കുമായി ചാരിക്കിടക്കുന്ന അജിത്താണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. പോസ്റ്റര്‍ ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആണ്.

 

ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുണിവ്.

 

മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS